രാജ്യത്തെ ഏറ്റവും മികച്ച ROCC സെന്ററായി തിരഞ്ഞെടുക്കപ്പെട്ട് catalyst എഡ്യൂക്കേഷൻ

കോമേഴ്‌സ് രംഗത്തെ സംഭാവനകൾക്കാണ് അംഗീകാരം

കേരളം വിസ്തീർണം കൊണ്ട് ചെറിയൊരു സംസ്ഥാനമാണെങ്കിലും, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം എന്നും മുന്നിൽ തന്നെയാണ്. ഈ വസ്തുത വീണ്ടും തെളിയിക്കുകയാണ് catalyst എഡ്യൂക്കേഷൻ. രാജ്യത്തെ ഏറ്റവും മികച്ച ROCC സെന്ററായി catalyst എഡ്യൂക്കേഷൻ തിരഞ്ഞെടുക്കപ്പെട്ടു.

കോമേഴ്‌സ് രംഗത്തെ സംഭാവനകൾക്കാണ് catalyst എഡ്യൂക്കേഷന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. തുടർച്ചയായി നാലാം തവണയാണ് catalyst എഡ്യൂക്കേഷൻ മികച്ച ROCC സെന്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. ICMAയുടെ അംഗീകൃതമായ 400ൽ പരം ROCC സെൻ്ററുകളിൽ നിന്നാണ് catalyst എഡ്യൂക്കേഷൻ പുരസ്കാരത്തിന് അർഹമായിരിക്കുന്നത്. കേരളത്തിലുടനീളമുള്ള 11 ക്യാമ്പസുകളിലെ ക്വാളിറ്റി എഡ്യൂക്കേഷനും കോൺസിറ്റൻസിയുമാണ് catalyst എഡ്യൂക്കേഷന്റെ ഈ വിജയത്തിന് പിന്നിൽ.

Content Highlights: Catalyst Education wins best ROCC center award for commerce excellence fourth time.

To advertise here,contact us