തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങി; 27കാരന്‍ മുങ്ങിമരിച്ചു

13 പേരടങ്ങുന്ന സംഘമാണ് ബീച്ചിലെത്തിയത്

തൃശൂര്‍: തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉലുവാംപെട്ടി ശിരുവാണി സ്വദേശി തമിഴകന്‍(27) ആണ് മരിച്ചത്. 13 പേരടങ്ങുന്ന സംഘമാണ് ബീച്ചിലെത്തിയത്. അതില്‍ തമിഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കടലില്‍ ഇറങ്ങിയത്. ഉച്ചയോടെയാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

Content Highlights: Youth Drowns While Swimming at Snehatheeram Beach in Thalikulam

To advertise here,contact us