തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി

ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് സാദിറിനെയാണ് കാണാതായത്

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് സാദിറിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ബാഗുമായി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. ഷാലിമാര്‍ ട്രെയിനില്‍ കയറിയതായാണ് വിവരം. തിരുവനന്തപുരം മേട്ടുകടയില്‍ വാടകയ്ക്ക് താമസിക്കുകയാണ് സാദിറിന്റെ കുടുംബം. കുട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ വിജയവാഡ എത്തിയപ്പോള്‍ ബോഗിയില്‍ കുട്ടി ഇല്ലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Missing Complaint Filed Over Fifth-Grade Student in Thiruvananthapuram

To advertise here,contact us