തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചിറയിന്‍കീഴ് പെരുങ്ങുഴി സ്വദേശികളായ ബാബു-ബിന്ദു ദമ്പതികളുടെ മകന് സൂര്യബാബു (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് സൂര്യബാബു. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് പനിയുണ്ടായിരുന്നു.
Content Highlights: A student died after suffering from fever in Chirayinkeezhu.