നെയ്യാറ്റിന്‍കര ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍

കാണിക്കവഞ്ചി തകര്‍ത്തായിരുന്നു മോഷണം നടത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മുള്ളറവിള ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതി പിടിയില്‍. മണിച്ചന്‍ എന്ന പ്രശാന്തനാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയത്. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നെയ്യാറ്റിന്‍കര പൊലീസാണ് പ്രതിയെ പിടികൂടിയത്. വൈകിട്ട് ക്ഷേത്ര നട തുറക്കാന്‍ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്.

Content Highlights:

To advertise here,contact us