സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്

തിരുവനന്തപുരം: ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറന്‍മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്. 17 പേരടങ്ങുന്ന തീര്‍ത്ഥാടന സംഘമാണ് ആഴിമലയില്‍ എത്തിയത്. അവിടെ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി അനീഷ് കടലില്‍ വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight : Young man falls into the sea after slipping while taking a selfie; tragic end for him

To advertise here,contact us