പത്തനംതിട്ടയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ട: മൂന്നു വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട റാന്നി വയലത്തലയിലാണ് സംഭവം. ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്. മാതാവ് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വയറില്‍ കുഞ്ഞ് പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A three-year-old girl died after suffering an electric shock inside her house in Pathanamthitta.

To advertise here,contact us