ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്നും വീണ് 13കാരന്‍ മരിച്ചു

വീടിന്റെ ടെറസില്‍ നിന്നും വീണ് 13കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഷട്ടില്‍ കളിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ നിന്നും വീണ് 13കാരന്‍ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി അര്‍ജ്ജുന്‍ ആണ് മരിച്ചത്. സഹോദരിയുമായി ഷട്ടില്‍ കളിച്ച് കൊണ്ടിരിക്കെ കാല്‍ വഴുതി വീഴുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Content Highlights: 13 year old dies after falling from terrace while playing

To advertise here,contact us