പാലക്കാട്: കല്ലടിക്കോട് മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സുബൈറിന്റെ മകന് ഈസ(18) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ബി ഫാം ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ഈസ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍വല്ലം ഇരുട്ടുകുഴി ഭാഗത്ത് വെച്ചാണ് ഈസ ഒഴുക്കില്‍പ്പെട്ടത്.
Content Highlights: Student lost life after falling into a waterfall in Palakkad in a tragic accident