പാലക്കാട്: പാലക്കാട് ചക്ക തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടില്‍ വീട്ടില്‍ ശശി(46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തോട്ടി ഉപയോഗിച്ച് ചക്ക ഇടുന്നതിനിടെ ചക്ക തലയിലേക്ക് വീഴുകയായിരുന്നു.
ചക്ക വീണ് ശശിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
Content Highlights- A youth in Palakkad who was undergoing treatment after a jackfruit fell on his head has died