പാലക്കാട്: ഉറക്കഗുളിക കഴിച്ച് 71കാരി ജീവനൊടുക്കി. പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ പുഷ്പ ലതയാണ് മരിച്ചത്. പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭര്‍ത്താവ് 76കാരനായ ദിവാകരന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തു.
ഇന്ന് രാവിലെയാണ് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം ഭര്‍ത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: An elderly woman reportedly died after consuming sleeping pills amid financial difficulties and a prolonged illness. The incident has highlighted the challenges faced by senior citizens dealing with health and financial struggles.