ഒറ്റപ്പാലത്ത് തെരുവ് നായയുടെ ആക്രമണം; സഹോദരങ്ങൾക്ക് കടിയേറ്റു

വീട്ടുമുറ്റത്ത് വെച്ചായിരുന്നു ആറും മൂന്നും വയസ് പ്രായമുള്ള കുട്ടികൾക്ക് നായയുടെ കടിയേറ്റത്

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ സഹോദരങ്ങൾക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് ദീപക്- രശ്മി ദമ്പതികളുടെ മക്കളായ റിഥിൻ രാജ്(6) ദെൻവിക(3) എന്നിവർക്കാണ് കടിയേറ്റത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടികൾക്ക് നായയുടെ കടിയേറ്റത്.

കഴിഞ്ഞ ഞായറാഴ്ച പ്രദേശത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവ‍ർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Content Highlight : Street dog attack in Thottakkara, Ottapalam: Siblings injured after being bitten

To advertise here,contact us