മലപ്പുറത്ത് പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് കുട്ടിയെ കാണാതായത്

മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പനയപ്പുറം സ്വദേശി മുഹമ്മദ് സിനാനെയാണ് കാണാതായത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കുട്ടിക്കായുളള തിരച്ചില്‍ തുടരുകയാണ്. കാണാതാകുമ്പോള്‍ വെളള കളര്‍ ഷര്‍ട്ടും ഗ്രേ കളര്‍ പാന്റുമാണ് സിനാന്‍ ധരിച്ചിരുന്നത്.

Content Highlights: Complaint that a 17-year-old boy is missing in Malappuram

To advertise here,contact us