കോഴിക്കോട്: റിട്ടയേര്‍ഡ് എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ സ്വദേശി ടി എം ജോസഫി(62)നെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കാരാടി ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലം ഉടമയാണ് ജോസഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlights- A retired Sub Inspector was found dead in Kozhikode. Police have launched an investigation to determine the circumstances surrounding the death, and further details are awaited