പൂനൂര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ടു

വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം

കോഴിക്കോട്: താമരശ്ശേരി പൂനൂര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍ പെട്ടു. എകരൂര്‍ സ്വദേശി ഷിജുവാണ് ഒഴുക്കില്‍പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.

കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജുവും, സുഹൃത്തുക്കളും പൂനൂരിന് സമീപം കുണ്ടത്തില്‍ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു ഒഴുക്കില്‍പെട്ടത്. നരിക്കുനിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, സന്നദ്ധ പ്രവര്‍ത്തകരും, നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

Content Highlight : Young man swept away in Poonoor River

To advertise here,contact us