ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരിക്ക്, ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു

ബുധനാഴ്ചയാണ് കുട്ടി ഡൈനിങ് ടേബിളിന്റെ മുകളില്‍ നിന്ന് വീണത്

കോഴിക്കോട്: ഡൈനിങ്‌ടേബിളില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഡൈനിങ് ടേബിളിന്റെ മുകളില്‍ നിന്ന് വീണത്. മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയായിരുന്നു മരണം സംഭവിച്ചത്.

Content Highlights: A three-year-old girl who was undergoing treatment after sustaining injuries from a fall off a dining table has passed away.

To advertise here,contact us