കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു

30 വയസുകാരനാണ് കൊല്ലപ്പെട്ടത്

കോട്ടയം: കോട്ടയം നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാമ്പാടി സ്വദേശിയായ വീനീത് ആണ് കൊല്ലപ്പെട്ടത്. മുപ്പത് വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാങ്ങാനം സ്വദേശിയായ ശ്രീകാന്താണ് കൊല നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Content Highlights- A young man was stabbed to death in Kottayam. Police have registered a murder case and started an investigation to determine the circumstances surrounding the incident and identify those responsible.

To advertise here,contact us