കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി

ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിചെന്നാണ് പരാതി

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ഫോക്കസ് ട്യൂഷന്‍ സെന്ററിലെ അധ്യാപകനായ സുഫിയാനെതിരെയാണ് കുട്ടിയുടെ കുടുംബം അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ കാലുകളില്‍ നിരവധി തവണ അടിയേറ്റ പാടുകളുണ്ട്. അഞ്ചല്‍ കരുകോണ്‍ സ്വദേശികളായ റിയാസ് - റെജീന ദമ്പതികളുടെ മകള്‍ക്കാണ് മര്‍ദ്ദമേറ്റത്. പുസ്തകം വായിച്ചപ്പോള്‍ വാക്കുകള്‍ തെറ്റിയതിനെത്തുടര്‍ന്നാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.

Content Highlights: A complaint has been filed in Kollam alleging that a Class 7 student was assaulted by a teacher.

To advertise here,contact us