കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

കെട്ടിട ഉടമയാണ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്

കൊല്ലം: കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടില്‍ രവീന്ദ്രന്‍(65) ആണ് മരിച്ചത്.

കെട്ടിട ഉടമയാണ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു മൃതദേഹം. പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: man found dead in a building in kalluvathukkal

To advertise here,contact us