കാസർകോട്: കാസർകോട് കൊല്ലങ്കാനയിൽ ഒൻപത് വയസുകാരൻ മാതാവിന്റെ മുന്നിൽവെച്ച് വാഹനമിടിച്ച് മരിച്ചു. ഏവിഞ്ചയിലെ സാദിഖ് - ഷംസീന ദമ്പദികളുടെ മകൻ അഹമ്മദ് ഷക്കീറാണ് മരിച്ചത്. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷക്കീർ.
പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനൊപ്പം കാസർകോട് ടൗണിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ കാർ ഷക്കീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിക്ക് കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്തതിനാൽ വാഹനത്തിന്റെ ശബ്ദം കേൾക്കാനായിരുന്നില്ല. ഇടിച്ച കാറിൽ തന്നെ ഷക്കീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlight : nine year old boy dead on accident at kasaragod