'KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും'; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി

'KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയാക്കും'; അഞ്ച് ഗ്യാരൻ്റികളുമായി രാഹുൽ ഗാന്ധി
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പലിശരഹിത വായ്പ നടപ്പിലാക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

Content Highlights- Rahul Gandhi announced five guarantees in Kerala, promising free travel for women in KSRTC buses and increasing welfare pensions to Rs 3000

dot image
To advertise here,contact us
dot image