ബിൽ അടയ്ക്കാത്തതിന് ഫ്യൂസ് ഊരി കെഎസ്ഇബി; കാസർകോട് നഗരത്തിലെ വിവിധയിടങ്ങളിലെ ഫ്യൂസ് ഊരി യുവാവിന്റെ പ്രതികാരം

നെല്ലിക്കുന്ന്, കാസര്‍കോട് സെക്ഷനുകളിലെ ഫ്യൂസുകളാണ് ഇയാള്‍ ഊരിയത്

കാസര്‍കോട്: ബില്‍ അടയ്ക്കാത്തതിന് ഫ്യൂസ് ഊരിയ കെഎസ്ഇബിയോട് വിചിത്രമായ പ്രതികാരവുമായി യുവാവ്. കാസര്‍കോട് നഗരത്തിലെ വിവിധയിടങ്ങളിലെ ഫ്യൂസ് ഊരിയായിരുന്നു യുവാവ് പ്രതികാരം ചെയ്തത്. സംഭവത്തില്‍ ചൂരി സ്വദേശി മുഹമ്മദ് മുനവിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുന്ന്, കാസര്‍കോട് സെക്ഷനുകളിലെ ഫ്യൂസുകളാണ് ഇയാള്‍ ഊരിയത്.

Content Highlights: man's strange revenge on KSEB at kasaragod

To advertise here,contact us