മോഷണക്കേസിൽ സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; CCTV ദൃശ്യങ്ങൾ പുറത്ത്

ജോത്സ്യന്റെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്

കണ്ണൂര്‍: മോഷണക്കേസില്‍ സസ്‌പെന്‍ഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. പയ്യന്നൂര്‍ അന്നൂരിലെ വി എം വിപിന്‍ കുമാറാണ് പിടിയിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ജോത്സ്യന്റെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. കഴിഞ്ഞദിവസം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാനമായ മോഷണം ഇവിടെ ക്ഷേത്രനടയിലെ കാണിക്കയായിരുന്നു മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പീന്നിട് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി സസ്‌പെന്‍ഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. തളിപ്പറമ്പ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Content Highlights: A police officer under suspension has been arrested in connection with a theft case.

To advertise here,contact us