കണ്ണൂര്‍: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയിൽ. 2010ല്‍ പറശ്ശിനിക്കടവ് മാങ്കടവില്‍ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലാത്. വാഴയില്‍ മുഹമ്മദ് അലി (55)നെയാണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കാസര്‍ഗോഡ് ഉപ്പളയില്‍ നിന്ന് പിടികൂടിയത്.
പറശ്ശിനിക്കടവ് മാങ്കടവില്‍ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠന് ഷംസീറിനെയും, സഹോദരിയുടെ ഭര്‍ത്താവായ മുഹമ്മദ് അലി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Content Highlights: A wanted accused in the 2010 Parassinikadavu Mankadavu case has been arrested after 16 years. Kannur City Police’s special investigation team took 55-year-old Muhammad Ali into custody from Uppala in Kasaragod in connection with the case involving the killing of his brother-in-law Jalal.