കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 3 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകീട്ടാണ് പൂമംഗലം തോട്ടില്‍ കുട്ടിയെ കാണാതായത്

കണ്ണൂര്‍: പൂമംഗലം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍പീടിക സ്വദേശികളുടെ മകന്‍ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് പൂമംഗലം തോട്ടില്‍ കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തി വന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: The body of a three-year-old child who went missing after being swept away by strong currents in Kannur has been recovered following an extensive search operation.

To advertise here,contact us