വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുമളി ചക്കുപളളം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

കുമളി ചക്കുപളളം സ്വദേശിയില്‍ നിന്ന് വിവിധ സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജുകള്‍ക്കാണ് എന്നുപറഞ്ഞാണ് ഇവര്‍ പണം തട്ടിയത്

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ പ്രേമിക ഛേത്രിയാണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 18.99 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇതേ കേസില്‍ നേരത്തെ മറ്റൊരു ബംഗാള്‍ സ്വദേശിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുമളി ചക്കുപളളം സ്വദേശിയില്‍ നിന്ന് വിവിധ സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജുകള്‍ക്കാണ് എന്നുപറഞ്ഞാണ് ഇവര്‍ പണം തട്ടിയത്. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ഇടുക്കി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ ആര്‍ ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി എ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയായ യുവതിയെ പിടികൂടിയത്. ഇവരെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: West bengal woman arrested in job fraud scam idukki thodupuzha

To advertise here,contact us