കൊച്ചി: കാക്കനാട് കളക്ടറേറ്റിലെ ചായക്കടയിലെ മേശപ്പുറത്ത് മണിക്കൂറുകളോളം ഒരു പൊതി ഇരിക്കുന്നു. ചായകുടിക്കാന്‍ വന്നവരും പോയവരും പൊതി ശ്രദ്ധിക്കുന്നേയില്ല. കുറേ സമയത്തിനു ശേഷം ചായക്കട ജീവനക്കാരി ലിജിയാണ് പൊതി കണ്ടത്. ചായക്കട ഉടമ ടി എം നാസറെത്തി പൊതിതുറന്നു നോക്കിയപ്പോള്‍ കണ്ടത് 70,000 രൂപ.
രാവിലെ ട്രഷറിയില്‍ നിന്ന് പെന്ഷന് വാങ്ങിയ ശേഷം ഇവിടെ ചായ കുടിക്കാനെത്തിയ വയോധികരായ ദമ്പതികളുടെ പണമായിരുന്നു അത്. ചായ കുടിക്കുന്നതിനിടെ ഇവരിലൊരാള്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടു. കടയുടമ നാസര്‍ ഇവരെ താങ്ങിയെടുത്ത് തൊട്ടടുത്ത ഓഫീസില്‍ ഇരുത്തിയിരുന്നു. ഇതിനിടെ ദമ്പതികള്‍ മറന്നുപോയ ബാഗായിരുന്നു ഇത്. ഇവര്‍ പോയി രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് പൊതി ചായക്കടക്കാരുടെ ശ്രദ്ധയില്‍പെട്ടത്. വൈകീട്ടോടെ പണം നഷ്ടപ്പെട്ടതായി മനസിലാക്കി ദമ്പതികള്‍ ചായക്കടയിലെത്തിയപ്പോള്‍ നാസര്‍ പണം മടക്കി നല്‍കുകയായിരുന്നു.
Content Highlights: A tea shop owner at Kakkanad Collectorate returned ₹70,000 that an elderly couple had accidentally left behind after collecting their pension. The money was found on the shop table nearly two hours later and was safely handed back to the couple when they returned in the evening