കൊച്ചി: എറണാകുളം കാക്കനാട്ടില്‍ ലഹരിയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയിലായി. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 38 ഗ്രാം എംഡിഎംഎയും വില്‍പ്പന പണമായ 15 ലക്ഷം രൂപയും കണ്ടെടുത്തു.
കാക്കനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുനാളായി അരുണ്‍ എംഡിഎംഎ വില്‍പ്പന നടത്തിവരികയായിരുന്നു. സിനിമാ മേഖലയിലുള്ളവരെയും ഐടി പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയുമായിരുന്നു ഇയാള്‍ ലക്ഷ്യംവെച്ചിരുന്നത്. എംഡിഎംഎ ഒരു ഗ്രാമിന് മൂവായിരം രൂപ വരെയായിരുന്നു ഇയാള്‍ വാങ്ങിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കോഴിക്കോട് സ്വദേശിയായ ഉബൈദ് എന്നയാളാണ് അരുണിന് എംഡിഎംഎ എത്തിച്ചുനല്‍കിയിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
Content Highlights- A fashion photographer was arrested in Kakkanad in connection with a reported drug possession case.