കൊച്ചി: ക്ലീനറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് ബസ് റോഡില്‍ നിര്‍ത്തി ഡ്രൈവര്‍ കടന്നു കളഞ്ഞത്. കളമശ്ശേരി തേവര റൂട്ടില്‍ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇറങ്ങി പോയതെന്നാണ് വിവരം. രാവിലെ തിരക്കേറിയ സമയത്ത് നിറയെ യാത്രക്കാരുമായി വന്ന ബസാണ് നിര്‍ത്തിയിട്ടത്.
ബസിലെ കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും ബസ് ഓടിക്കാനറിയാത്തതിനാല്‍ ഏറെ നേരം ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടു. നടുറോഡില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഒടുവില്‍ പൊലീസെത്തിയാണ് ബസ് മാറ്റിയിട്ടത്. ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A private bus driver allegedly abandoned his bus on the busy road near Edappally Junction in Kochi following a dispute with the cleaner, causing significant traffic congestion. Police later removed the bus and launched a search for the driver