വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടു; ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാളുടെ പണവും ലാപ്‌ടോപ്പും കവര്‍ന്നുവെന്ന ആരോപണവും ഉണ്ട്

കൊച്ചി: കൊച്ചിയില്‍ വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്. മലപ്പുറം സ്വദേശി ശരത് ആണ് വീട്ടുടമ ടൈറ്റസിനെയും ഭാര്യയെയും ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് തിരികെയെത്തി മുറിക്ക് തീയിട്ടത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാളുടെ പണവും ലാപ്‌ടോപ്പും കവര്‍ന്നുവെന്ന ആരോപണവും ഉണ്ട്.

വെള്ളത്തെചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളോട് റൂം ഒഴിയാന്‍ ടൈറ്റസ് ആവശ്യപ്പെട്ടത്. പിന്നാലെ ഇരുമ്പ് വടിയും ചെടിച്ചട്ടിയും ഉള്‍പ്പെടെയെടുത്ത് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസ് എത്തി ശരതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ വാടക വീട്ടിൽ തിരിച്ചെത്തിയാണ് ശരത് മുറിയ്ക്ക് തീയിട്ടത്.

മുറി പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ടൈറ്റസിന്റെ മകന്‍ നോക്കിയപ്പോഴാണ് ശരത് തീയിട്ടതായി മനസ്സിലാവുന്നത്. ശരതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: A youth in Kochi allegedly attacked his house owner and set fire to the rented room

To advertise here,contact us