ഓട്ടോയില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

കൊച്ചി പനങ്ങാട് സ്വദേശി മിഥുനാണ് (34) അറസ്റ്റിലായത്

കൊച്ചി : പനങ്ങാട് ഓട്ടോയില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗിക അക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊച്ചി പനങ്ങാട് സ്വദേശി മിഥുനാണ് (34) അറസ്റ്റിലായത്.

വൈറ്റിലയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങവെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പ്രിതി ഓട്ടോയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Content Highlight : Attack on young woman in auto-rickshaw; accused arrested

To advertise here,contact us