നെടുമ്പാശ്ശേരിയിൽ താഴ്ന്ന് പറന്ന് വിമാനം; സമീപത്തെ വീടിന്റെ ഓടുകള്‍ തകര്‍ന്നു

150 ഓളം ഓടുകള്‍ നിലത്തുവീണ് പൊട്ടി

കൊച്ചി: വിമാനം താഴ്ന്നു പറന്നപ്പോള്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നു. നെടുശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോഴാണ് സമീപത്തെ വീടിന്റെ ഓടുകള്‍ തകര്‍ന്നുവീണത്. ഒക്കല്‍ മാണിക്യത്താന്‍ എം വി ജോയ്‌യുടെ വീടിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് വീണത്. 150 ഓളം ഓടുകള്‍ നിലത്തുവീണ് പൊട്ടി. പതിനായിരം രൂപയ്ക്ക് മുകളില്‍ നാശനഷ്ടം ഉണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്ന വിമാനങ്ങൾ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒക്കൽ, നമ്പിള്ളി മേഖലകൾക്ക് മുകളിലൂടെയാണ്. വിമാനം താഴ്ന്ന് പറക്കുമ്പോലുണ്ടായ കാറ്റ് മൂലമാണ് വീടിന്റെ ഓടുകൾ ഇളകി പോയത്. സംഭവ സമയത്ത് ജോയിയുടെ പിതാവ് വർഗീസ് വീടിന്റെ മുന്നിലുണ്ടായിരുന്നു. അപകടം സംഭവിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിമാനത്താവള അധികൃതരോട് പരാതികൾ പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും ജോയ് പറഞ്ഞു.

Content Highlights: Roof tiles of house collapsed aftger plane flew low in nedumbassery

To advertise here,contact us