ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ച് ആലങ്ങാട് സെന്റ് മേരീസ് ഇടവക

ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായാണ് വാക്കത്തോൺ നടത്തിയത്

കൊച്ചി: ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ച് ആലങ്ങാട് സെന്റ് മേരീസ് ഇടവക. ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായാണ് വാക്കത്തോൺ നടത്തിയത്. കേരളത്തിലെ പ്രമുഖ ടൂർ കമ്പനിയായ ക്ലബ് ട്രാവലെറ്റുമായി ചേർന്നാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗംഗാ പ്രസാദ് ആണ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്. സിനിമാ കൊറിയോഗ്രാഫർ ഷിജു ഹൈൻസിൻ്റെ നേതൃത്വത്തിലായിരുന്നു വാം അപ്പ് സെഷൻ. 26 ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വാക്കത്തോണിൽ 320ലധികം പേരാണ് പങ്കെടുത്തത്. കിഴക്കേ അങ്ങാടി, തിരുവാലൂർ, മാളികംപീടിക, കോട്ടപ്പുറം വഴിയായിരുന്നു വാക്കത്തോൺ. വാക്കത്തോണിൽ പങ്കെടുത്തവർക്ക് ക്ലബ് ട്രാവലെറ്റിന്റെ പ്രത്യേക ഇന്റർനാഷണൽ ടൂർ പാക്കേജുകൾ ഉപഹാരമായി നൽകുമെന്ന് കമ്പനി സിഇഒ ട്രിജോ ജോസഫ് അറിയിച്ചു.

Content Highlights: Alangad St. Mary's Parish organizes a talkathon against drug abuse

To advertise here,contact us