ഒരു നൂറ്റാണ്ടോളം പഴക്കമുള്ള, ഇന്ത്യക്കാരുടെ ദിനചര്യയുടെ ഭാഗമായ പാർലെ പ്രോഡക്ടസ് ഓഹരി വിപണിയിലേക്കു കടക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. പാർലെ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് Parle-G ബിസ്കറ്റാണ്. വിപണിയിൽ ഇത്രയേറെ ബിസ്കറ്റ് ബ്രാൻഡുകളുടെ ബാഹുല്യം വരുന്നതിനുമുമ്പ് ഇന്ത്യക്കാരുടെ മനസിലിടം പിടിച്ചതാണ് പാർലെ.
‘സെക്കൻഡറി IPOമുംബൈ ആസ്ഥാനമായ പാർലെ പ്രോഡക്ടസ്, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള (IPO) സാധ്യതകൾ പരിശോധിക്കുന്നതിനായി Kotak Mahindra Bank, JM Financial, Axis Bank തുടങ്ങിയ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.ഈ മാസം ഇതിനുള്ള ഔദ്യോഗിക നടപടികളാരംഭിക്കുമെന്നാണ് വിവരം. സെക്കൻഡറി IPO ആണ് കമ്പനി അവതരിപ്പിക്കുകയെന്നറിയുന്നു. അതായത്ഈ IPOയിലൂടെ കമ്പനി പുതിയ ഓഹരി അവതരിപ്പിക്കില്ല. പകരം നിലവിലുള്ള ഓഹരിയുടമകൾ അവരുടെ ഓഹരികൾ വിൽക്കുന്നതിലൂടെയാണ് പണം സമാഹരിക്കുക. കമ്പനിയുടെ നിയന്ത്രണം കുടുംബത്തിൽ തന്നെ നിലനിർത്തി വിപണി മൂല്യവും വിഭവ സമാഹരണവും കണ്ടെത്താനുള്ള മാർഗമാണിത്.
100ഓളം വർഷം പഴക്കമുള്ള പാരമ്പര്യം1929-ൽ മുംബൈയിൽ ചൗഹാൻ കുടുംബം സ്ഥാപിച്ച പാർലെയെ ഇന്ന് കുടുംബത്തിന്റെ മൂന്നാം തലമുറയാണ് നയിക്കുന്നത്. വിജയ്, ശരദ്, രാജ് ചൗഹാൻ എന്നിവരാണ് ഇപ്പോഴത്തെ നേതൃത്വത്തിലുള്ളത്. 16,000 കോടി രൂപയിലധികം വരുമാനമുള്ള ഈ FMCG ഭീമൻ, ഇന്നും ഇന്ത്യൻ ബിസിനസ് ലോകത്ത് പൂർണമായും കുടുംബ ബിസിനസായാണ് തുടരുന്നത്.ബ്രിട്ടാണിയയ്ക്ക് നേരിട്ടുള്ള മത്സരം?പാർലെ ഓഹരി വിപണിയിലേക്കു കടക്കുന്നതോടെ ബ്രിട്ടാണിയയുമായിട്ടാകും മൽസരം. ഇന്ത്യയിലെ ബിസ്കറ്റ് വിപണിയിലെ രണ്ടു വമ്പൻ പേരുകളാണിവ.
പാർലെ-ജി ക്കു പുറമേ, മൊണാക്കോ, ക്രാക്ക്ജാക്ക്, ഹൈഡ് ആൻഡ് സീക്ക്, മെലഡി, മാംഗോ ബൈറ്റ് തുടങ്ങിയവയും പാർലെ കുടുംബത്തിൽ നിന്നുള്ള ബ്രാൻഡുകളാണ്. കുറഞ്ഞ വില, സ്ഥിരതയുള്ള ഗുണമേന്മ തുടങ്ങിയവയാണ് ബ്രാൻഡിന്റെ വിജയ രഹസ്യമെന്ന് വിലയിരുത്തപ്പെടുന്നു.ഇന്ത്യയിലെ ബിസ്കറ്റ് വിപണി 1.16 ലക്ഷം കോടി രൂപയിൽ നിന്ന് 2030ഓടെ 1.64 ലക്ഷം കോടിയിലേക്ക് വളരുമെന്നാണ് കണക്കുകൾ. ആരോഗ്യകരമായ, പ്രീമിയം ഉൽപ്പന്നങ്ങളിലേക്കുള്ള മാറ്റവും ശ്രദ്ധേയമാണ്.
Content Highlight: Parle Products, the company behind Parle-G biscuits, is planning a secondary IPO. Existing shareholders may sell stakes as the FMCG giant explores stock market listing.