അടിമുടി മാറ്റം പ്രകടമാക്കി വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി വൊഡാഫോൺ ഐഡിയ. പുതിയ സ്ട്രാറ്റജികളുടെ ഭാഗമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാകും. ലോഗോയിലും കമ്പനി മാറ്റം വരുത്തി.
'വിഐ മാറുകയാണ്, തയ്യാറായിക്കോളൂ' എന്നതാണ് ബ്രാൻഡിന്റെ ക്യാമ്പയിൻ വാക്യം. നിർണായക സമയത്താണ് ഷാരൂഖ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. അടുത്ത മൂന്ന് വർഷത്തെ പ്രവർത്തനത്തിനായി വിവിധ ബാങ്കുകളിൽ നിന്ന് ₹45,000 കോടി രൂപ സമാഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കിംഗ് ഖാൻ എത്തുന്നത്. എത്ര കാലത്തേക്കാണ് ഷാരൂഖ് ബ്രാൻഡ് അംബാസിഡറായി തുടരുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വരുന്ന ആഴ്ചകളിൽ പുതിയ ലോഞ്ചുകൾ, പുതിയ ക്യാമ്പയിനുകൾ എന്നിവ ഉണ്ടാകുമെന്ന് കമ്പനിയുടെ സിഇഒ ആയ അഭിഷേക് കിഷോർ പറഞ്ഞു. തങ്ങളുടെ പുതിയ ഐഡന്റിറ്റി ശുഭാപ്തിവിശ്വാസം നൽകുന്നതാണെന്നും വിഐയുടെ പരിണാമത്തിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം പറഞ്ഞു.
വമ്പൻ വിപുലീകരണമാണ് വിഐ ലക്ഷ്യമിടുന്നത്. 4G,5G വിപുലീകരണത്തിന്റെ ഭാഗമായി 35000 കോടി രൂപ ബാങ്കുകളിൽ നിന്ന് സമാഹരിക്കാനാണ് വിഐ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പണം നൽകാൻ തയ്യാറാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വായ്പകൾക്ക് ഗ്യാരണ്ടി നൽകുന്നതിന് പ്രൊമോട്ടർമാരുടെ പിന്തുണ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യ ഗഡു എന്ന നിലയിൽ വി 6,400 കോടി രൂപയും വിഐ സമാഹരിച്ചിരുന്നു.
Content Highlights: Vodafone Idea is preparing for a major transformation with new business strategies and a refreshed brand identity. Bollywood superstar Shah Rukh Khan is set to become the company’s brand ambassador, while the telecom operator has also introduced changes to its logo as part of its renewed growth strategy.