അഭിമാനപദ്ധതിയുടെ ചെലവ് ഇരട്ടിയായി; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് 2 ലക്ഷം കോടി കടക്കും

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് വർധിച്ചു

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് വർധിച്ചു. പുതുക്കിയ കണക്കനുസരിച്ച് ഇരട്ടിയോളമാണ് ചിലവ് വർധിച്ചത്. 1.1 ലക്ഷം കോടി രൂപ കണക്കാക്കിയിരുന്നിടത്ത് ഇന്ന് പദ്ധതിക്കായി കണക്കാക്കുന്നത് 2.1 ലക്ഷം കോടി രൂപയാണ്.

പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാനായി മന്ത്രിസഭയ്ക്ക് മുൻപിൽ സമർപ്പിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസം ജപ്പാനിൽ നിന്ന് ട്രെയിൻ സെറ്റ് ലഭിക്കാൻ ഉണ്ടായ താമസം എന്നിവയാണ് ചിലവ് വർധിക്കാൻ കാരണം. 2030-ാടെ പദ്ധതി പൂർത്തിയാകുമെന്നും ആദ്യ ഘട്ടം 2027 ഓഗസ്‌റ്റോടെ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു.

പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും അധിക ധനസഹായവും ലഭ്യമാകുക എന്നാണ് അധികൃതർ സൂചപ്പിക്കുന്നത്. നിലവിൽ പദ്ധതിക്ക് ആവശ്യമായ 1.1 ലക്ഷം കോടി രൂപ ലഭ്യമായത് ബജറ്റ് വിഹിതത്തിൽ നിന്നും ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയിൽ നിന്നുമാണ്.അതിവേഗ ട്രെയിനുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് റെയിൽവേ പറഞ്ഞിട്ടുണ്ടെന്നും ഇവയിൽ ഓരോന്നിനും ഏകദേശം 390 കോടി മുതൽ 400 കോടി രൂപ വരെ ചിലവാകുമെന്നും അധികൃതർ പറഞ്ഞു.

Content Highlights: The estimated cost of the Mumbai-Ahmedabad Bullet Train project has nearly doubled. The project, initially estimated at ₹1.1 lakh crore, is now projected to cost around ₹2.1 lakh crore according to revised estimates, marking a significant increase in the overall expenditure for the high-speed rail project.

To advertise here,contact us