ആലപ്പുഴ: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി-പട്ടികജാതി ദുർബല വിഭാഗ പുനരധിവാസം ഉപപദ്ധതി സ്വയം തൊഴിൽ സഹായം -വ്യക്തിഗത സംരംഭം -പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്വയം തൊഴിൽ സംരംഭ പ്രോജക്ട് - ബന്ധപ്പെട്ട മേഖല വിദഗ്ധർ (കൃഷി ഓഫീസർ, മൃഗസംരക്ഷണ/ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ) സാക്ഷ്യപ്പെടുത്തിയ പദ്ധതി റിപ്പോർട്ട് സമർപ്പിക്കണം.
പരമാവധി ധനസഹായ തുക 3,00,000 രൂപയാണ്. ബാങ്ക് വായ്പ സ്വരൂപിക്കുന്ന പക്ഷം വായ്പ ലഭ്യമാക്കി സംരംഭം ആരംഭിച്ച ശേഷം വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ 'ഒറ്റത്തവണയായി'സബ്സിഡി തുക അക്കൗണ്ടിലേയ്ക്ക് അനുവദിക്കുന്നതാണ്.
ബാങ്ക് വായ്പയില്ലാത്ത സംരംഭങ്ങളിൽ അംഗീകരിച്ച പ്രോജക്ട് റിപ്പോർട്ട് പ്രകാരം ആവശ്യമായ തുകയുടെ 50% മാത്രം മുൻകൂർ അനുവദിക്കുന്നതും ശേഷിക്കുന്ന തുക സംരംഭം ആരംഭിച്ച ശേഷം ചെലവായ തുക സംബന്ധിച്ചുള്ള രേഖകൾ ലഭ്യമാക്കി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർ നേരിൽ സന്ദർശിച്ചു ബോദ്ധ്യപ്പെട്ട ശേഷം അനുവദിക്കുന്നതുമാണ്.
അപേക്ഷകർക്ക് ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യവും പ്രായോഗിക പരിചയവും ഉണ്ടായിരിക്കണം. പ്രായം 18-നും 50-നും മദ്ധ്യേ ആയിരിക്കണം. വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോൺ :0477 2252548
Content Highlights: Eligible Scheduled Caste beneficiaries can now apply for a self-employment assistance scheme that provides financial support of up to ₹3 lakh. The initiative aims to encourage entrepreneurship and income generation by helping applicants start or expand self-employment ventures through financial assistance under the government's welfare programme.