യുഎഇയില്‍ നഴ്സുമാർക്ക് ജോലി അവസരം; ശമ്പളം 5000 ദിർഹം: റിക്രൂട്ട്മെന്റ് സർക്കാർ സ്ഥാപനം വഴി

കൂടാതെ വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും

കേരള സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) വഴി യുഎഇയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പിലേക്ക് പുരുഷ ഇൻഡസ്ട്രിയൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് യോഗ്യതയും, ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അവസരം. HAAD അല്ലെങ്കിൽ DOH ലൈസൻസ് ഉള്ളവർക്കും, ഉടനടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിർഹം (AED 5,000) ശമ്പളമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂറായിരിക്കും ജോലി സമയം. സൗജന്യ താമസം, യാത്രാ സൗകര്യം എന്നിവയ്ക്ക് പുറമെ റിമോട്ട് ഏരിയകളിലാണ് ജോലി ലഭിക്കുന്നതെങ്കിൽ ഭക്ഷണവും കമ്പനി നൽകുന്നതാണ്. വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും കമ്പനി തന്നെ വഹിക്കും. കൂടാതെ വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.

താല്പര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ (CV), പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, ലഭ്യമാണെങ്കിൽ ഡാറ്റാഫ്ലോ (Dataflow) എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് 2026 ജൂലൈ 25-നകം അയക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈനിൽ "Industrial Male Nurse to UAE" എന്ന് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

എന്താണ് ODEPC

വിദേശ തൊഴിലവസരങ്ങൾ സുരക്ഷിതമായി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ 1977-ൽ ആരംഭിച്ച ഒരു റിക്രൂട്ടിംഗ് ഏജൻസിയാണ് ODEPC. ഇടനിലക്കാരെ ഒഴിവാക്കി, വിദേശ രാജ്യങ്ങളിലെ ആശുപത്രികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വിശ്വസനീയമായ രീതിയിൽ റിക്രൂട്ട്മെന്റ് നടത്തുന്നത് ഈ സ്ഥാപനമാണ്

Content Highlights: A government organization has announced recruitment for nursing jobs in the UAE, offering a monthly salary of 5,000 dirhams. Eligible candidates can apply after checking the required nursing qualifications, professional experience, age criteria, application procedure, and other conditions specified in the official recruitment notification.

To advertise here,contact us