ഒരു തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട വേണ്ടിയാകും സ്പ്ലെണ്ടർ. ഒരുകാലത്ത് സ്പ്ലെണ്ടർ ഇല്ലാത്ത നിരത്തുകൾ അപൂർവമായിരുന്നു. പല സിനിമകളിലൂടെയും നമ്മുടെ മനസ്സിൽ ഇടം നേടിയ വണ്ടിയുമാണ്. ഇപ്പോളിതാ സ്പ്ലെൻഡറിന്റെയും എച്ച്എഫ് ഡീലക്സിന്റെയും പുതിയ വണ്ടികൾ രംഗത്തിറക്കിയിരിക്കുകയാണ് ഹീറോ. സ്പ്ലെണ്ടർ, എച്ച് എഫ് ഡീലക്സ് എന്നിവയുടെ ഫ്ളക്സ് ഫ്യുവൽ വേർഷനാണ് ഹീറോ പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 82,710 രൂപ 72,792 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. E20,E85 എഥനോൾ ബ്ലെൻഡ് ഉളള പെട്രോളിൽ ഉപയോഗിക്കാവുന്നവയാണ് ഇരു വണ്ടിയും. ജൂലൈ 2026 തൊട്ട് ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വാഹനം വിപണിയിലെത്തും.
ഒരുപാട് കാലം പ്രവർത്തിക്കുന്ന ഹീറോയുടെ 97.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വണ്ടിക്കുള്ളത്. ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ സുഖമായി പ്രവർത്തിക്കാനായി, പരിഷ്കരിച്ച ECU കാലിബ്രേഷനും പുതിയ ഇന്ധന പമ്പും സെക്കൻഡറി ഇന്ധന ഫിൽട്ടറും ഉൾപ്പെടെയുള്ള നവീകരിച്ച ഇന്ധന സിസ്റ്റം ഘടകങ്ങളും ഹീറോ സജ്ജീകരിച്ചിട്ടുണ്ട്.
എഥനോൾ കലർന്ന പെട്രോളിന്റെ ഉപയോഗം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഫ്ലെക്സ് ഫ്യുവൽ സംവിധാനമാണ് ഹീറോ കൊണ്ടുവന്നിരിക്കുന്നത്. ഫ്ലെക്സ് ഫ്യുവൽ സംവിധാനം മുൻപ് ഉയർന്ന മോഡൽ വണ്ടികളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ റോഡുകളിലുള്ള ഓരോ മൂന്ന് ബൈക്കുകളിലും ഒന്ന് സ്പ്ലെൻഡറോ എച്ച്എഫ് ഡീലക്സോ ആകും എന്നാണ് ഹീറോ പറയുന്നത്. അതിനാലാണ് ഇത്തരം ബേസ് വണ്ടികളിലും ഫ്ലെക്സ് ഫ്യുവൽ സംവിധാനം കൊണ്ടുവന്നത്
Content Highlights: Hero MotoCorp has expanded its eco-friendly vehicle lineup by introducing flex-fuel versions of its popular Splendor and HF Deluxe motorcycles. The bikes are engineered to operate on ethanol-blended fuel, reducing dependence on conventional petrol and supporting sustainable transportation.