നിഫ്റ്റിയും സെന്‍സെക്‌സും നേരിയ ഇടിവില്‍; യുഎസ്-ഇറാന്‍ സംഘര്‍ഷം വിപണിയെ ബാധിക്കുന്നു

നിഫ്റ്റി 50 സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍ HDFC ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, എറ്റേണല്‍ എന്നിവയാണ്

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള അനിശ്ചിതത്വം നിക്ഷേപക വികാരത്തെ ബാധിച്ചതോടെ, നിഫ്റ്റി 50യും സെന്‍സെക്‌സും തുടക്ക വ്യാപാരത്തില്‍ ഫ്‌ളാറ്റായി വ്യാപാരം നടത്തുന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ നിഫ്റ്റി 50 3.35 പോയിന്റ് (0.01%) ഉയര്‍ന്ന് 24,241.85ല്‍ എത്തിയപ്പോള്‍ സെന്‍സെക്‌സ് 8.79 പോയിന്റ് (0.01%) നേട്ടത്തോടെ 77,717.31ല്‍ വ്യാപാരം നടത്തി. നിഫ്റ്റി 50 സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍ HDFC ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, എറ്റേണല്‍ എന്നിവയാണ്.

ബ്രോഡര്‍ വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.17% ഉയര്‍ന്നു. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചിക 0.34% നേട്ടം രേഖപ്പെടുത്തി. മേഖലാ സൂചികകളില്‍ നിഫ്റ്റി സിമന്റ് സൂചിക 1% ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി ഫാര്‍മയും നിഫ്റ്റി ഹെല്‍ത്ത്കെയര്‍ സൂചികകളും താരതമ്യേന പിന്നിലായി. ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

Content Highlights: Indian benchmark indices traded in a narrow range as US-Iran tensions dampened investor sentiment, while cement stocks emerged as the top sectoral gainers

To advertise here,contact us