സംഭാവന കിഴിച്ചാലും രാമക്ഷേത്രത്തിന് കിട്ടുന്നത് കോടികൾ; എവിടെനിന്നാണ് ഇത്രയും പണം? വിവരങ്ങൾ പുറത്ത്

സംഭാവന കൊള്ള അന്വേഷിക്കുന്നതിനിടെയാണ് എസ്ഐടി ഈ വിവരങ്ങൾ എല്ലാം ശേഖരിച്ചത്

അയോധ്യയിലെ രാമക്ഷേത്രമാണ് ദേശീയ തലത്തിൽ ചർച്ചാവിഷയം. ഭക്തർ കാണിക്കായയും സംഭാവനയായും മറ്റും നൽകിയ പൊന്നും പണവും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടിച്ചുമാറ്റിയത് വലിയ കോലാഹലങ്ങൾക്കാണ് ഇടയാക്കിയത്. പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായ് രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ രാജി ട്രസ്റ്റ് യോഗം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയെല്ലാമിരിക്കെ രാമക്ഷേത്രത്തിന്റെ വരുമാനത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ട്രസ്റ്റിന്റെ പക്കലുള്ള നിക്ഷേപങ്ങളിൽ നിന്ന് മാത്രം വരുമാനമാണ് രാമക്ഷേത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സംഭാവനയേക്കാളും കൂടുതലായി പണം ലഭിച്ചത് ഈ നിക്ഷേപങ്ങളിലൂടെയാണ്. ട്രസ്റ്റിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് ചെയ്യപ്പെടാത്ത വാർഷിക അക്കൗണ്ടുകൾ പ്രകാരം, പലിശ വരുമാനം മാത്രം 151.80 കോടി രൂപയാണ്. സംഭാവനകളിൽ നിന്ന് ലഭിച്ചത് 149.36 കോടി രൂപയാണ്. അതായത് ഭക്തരും മറ്റും സംഭാവന നൽകിയതിനെക്കാളും കൂടുതലാണ് പലിശ വരുമാനം എന്നർത്ഥം.

കണക്കുകൾ പ്രകാരം ട്രസ്റ്റ് ആകെ 1,876.30 കോടി രൂപയുടെ അസ്ഥിയാണ് ഉള്ളത്. ഇതിൽ 1,771.22 കോടി ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചിരിക്കുകയാണ്. 2.57 ഏക്കർ ഭൂമിയാണ് ട്രസ്റ്റിനുള്ളത്. 323 കിലോഗ്രാം സ്വർണം, 751.98 കിലോഗ്രാം വെള്ളി, പണമായി 7.74 ലക്ഷം രൂപ എന്നിവയും ട്രസ്റ്റിന്റെ പേരിലുണ്ട്.

സംഭാവന കൊള്ള അന്വേഷിക്കുന്നതിനിടെയാണ് എസ്ഐടി ഈ വിവരങ്ങൾ എല്ലാം ശേഖരിച്ചത്. കേസ് എടുത്തതിന് പിന്നാലെയും ക്ഷേത്രത്തിന് സംഭാവനകൾ ലഭിച്ചിരുന്നു. സംഭവനകൊള്ള പുറത്തുവരുന്നതിന് മുൻപായി ഒരു ദിവസം 16 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് ക്ഷേത്രത്തിന് സംഭാനവയായി ലഭിക്കുന്നത്. എന്നാൽ കൊള്ള പുറത്തുവന്നതിന് പിന്നാലെ അത് 24 മുതൽ 26 ലക്ഷം രൂപയായി ഉയർന്നിരുന്നു.

സംഭാവനയിലെ വർധനവും എസ്ഐടിയുടെ അന്വേഷണപരിധിയിൽ വന്നിട്ടുണ്ട്. എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ട്രസ്റ്റിന് ഒരു വർഷം 398.24 കോടി രൂപ ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 149.36 കോടി രൂപ ഭണ്ഡാരം, ഓൺലൈൻ സംഭാവനകൾ, വഴിപാടുകൾ എന്നിവയിലൂടെയാണ് ലഭിച്ചത്. നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ മാത്രം 151.80 കോടിയാണ്. ബാക്കി വരുമാനം ഗ്രാന്റുകളും മറ്റ് രസീതുകളും വഴിയാണ്.

പഞ്ചാബ് നാഷണൽ ബാങ്കിൽ 562.88 കോടി രൂപ, ബാങ്ക് ഓഫ് ബറോഡയിൽ 327.30 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 791.04 കോടി രൂപയും ട്രസ്റ്റ് നിക്ഷേപിച്ചിട്ടുണ്ട്. 90.10 കോടി രൂപ മ്യൂച്വൽ ഫണ്ടുകളിലായും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമായി 24.77 കോടി രൂപയുമുണ്ട്. ക്ഷേത്ര നിർമാണത്തിനായാണ് ട്രസ്റ്റ് കൂടുതൽ പണം ചിലവഴിച്ചത്. 2025-26 കാലയളവിൽ 237.54 കോടി രൂപയാണ് നിർമാണത്തിനായി ചിലവഴിച്ചത്. ക്ഷേത്രനിർമാണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയ്ക്കാണ് പണം ചിലവഴിക്കപ്പെട്ടത്.

Content Highlights: The Ram Mandir reportedly earned more income from investments than donations. According to the trust's unaudited accounts for the 2025–26 financial year, interest income alone stood at Rs 151.80 crore, highlighting the significant returns generated from its investments.

To advertise here,contact us