മികച്ച ജോലി, മികച്ച ശമ്പളം. ഒരുപാട് പേരുടെ സ്വപ്നമാകും ഇത് രണ്ടും. ടെക്ക് മേഖലയിൽ ഈ സ്വപ്നം നേടിയെടുത്ത ഒരുപാട് പേരുണ്ട്. ടെക്നോളജി വളർച്ചയുടെ പ്രാരംഭകാലത്ത് ജോലി തുടങ്ങി ഈ ലക്ഷ്യം നേടിയെടുത്തവരുമുണ്ട്, അടുത്തുതന്നെ ജോലിക്ക് കയറി നേടിയെടുത്തവരുമുണ്ട്. ഇപ്പോളിത് പറയാൻ കാരണം വേറെയൊന്നുമല്ല, ഇൻഫോസിസിൽ ഒരു കോടി വാർഷിക ശമ്പളം കൈപ്പറ്റുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
കമ്പനിയുടെ വാർഷിക പ്രകടന റിപ്പോർട്ടിലാണ് കോടീശ്വരന്മാരുടെ എണ്ണം കൂടിയതായി പറയുന്നത്. 2025 സാമ്പത്തിക വർഷത്തിൽ വെറും 112 പേർ മാത്രമായിരുന്നു ഒരു കോടിക്ക് മുകളിൽ ശമ്പളം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ, അതായത് 2026 സാമ്പത്തിക വർഷത്തിൽ അത് 130 പേരായി വർധിച്ചിരിക്കുകയാണ്. 16% വർധനവാണ് കോടീശ്വരന്മാരിൽ ഉണ്ടായിരിക്കുന്നത്.
മുൻ വർഷത്തിലും ഈ സാമ്പത്തിക പാദത്തിലും നടപ്പാക്കിയതായ സ്റ്റോക്ക് ഇൻസെന്റീവുകളുടെ മൂല്യവർധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ശമ്പള പരിഷ്കരണവും ജീവനക്കാരുടെ ശമ്പളം വർധിക്കാൻ കാരണമായി.
മുൻ വർഷങ്ങളിൽ അനുവദിച്ചതും 2026 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയതുമായ സ്റ്റോക്ക് ഇൻസെന്റീവുകളുടെ പെർക്വിസിറ്റ് മൂല്യത്തിലെ മാറ്റങ്ങളാണ് ഇൻഫോസിസ് ഈ വർധനവിന് പ്രധാന കാരണം. ശമ്പള പരിഷ്കരണങ്ങൾ ഒരു വിഭാഗം ജീവനക്കാരുടെ ഉയർന്ന നഷ്ടപരിഹാര നിലവാരത്തിനും കാരണമായി. ഇന്ഫോസിസിലാണ് ഒരു വർഷം ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ ഉള്ളത്. ഒരു കൊടിയോ അതിന് മുകളിലോ ശമ്പളം വാങ്ങുന്ന 22 പേർ മാത്രമാണ് ഈ സാമ്പത്തികപദ്ധതിൽ കമ്പനി വിട്ടുപോയത്. മുൻപത്തെ രണ്ട് വർഷങ്ങളിലും ഇത് 67 ആയിരുന്നു.
ഇന്ത്യയിലെ തൊഴിലാളികളുടെ കണക്ക് മാത്രമാണ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തിൽ ജോലിക്ക് കയറിയതോ, രാജി വെച്ചതോ ആയ തോഴികളളികളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനിയിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന പത്ത് പേരെ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുമില്ല. എഐ അടക്കമുള്ള ഭീഷണികൾ ഉരുവായിരിക്കുന്ന സമയത്താണ് ഇൻഫോസിസിലെ തൊഴിലാളികൾ മികച്ച പ്രകടനവും ശമ്പളവുമായി മുന്നേറുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.
Content Highlights: Infosys has reported an increase in the number of employees earning more than ₹1 crore annually. According to the company's annual performance report, the number rose from 112 employees in FY2025 to 130 employees in FY2026, reflecting changes in compensation and leadership remuneration within the IT giant.