15000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾക്ക് വിലയേറുന്നു: ഫീച്ചറുകൾ കുറയാനും സാധ്യത

വരുന്ന മാസങ്ങളിൽ ഇനിയും 15% വരെ വില ഉയരും എന്ന സൂചനകൾ വന്നു കഴിഞ്ഞു.

മൊബൈൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളാണോ നിങ്ങൾ? കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം തന്നെ മൊബൈൽ ഫോൺ വിലകൾ കൂടിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ ഇനിയും 15% വരെ വില ഉയരും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മെമ്മറി ചിപ്പുകളുടെ വിലക്കയറ്റം

ഫോണുകൾ നിർമ്മിക്കാൻ ആവശ്യമായ മെമ്മറി ചിപ്പുകളുടെ  വില കുത്തനെ കൂടുകയാണ്. ഒരു ഫോൺ നിർമ്മിക്കാനുള്ള ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് മെമ്മറിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ പുതിയ ഫോണുകൾ വിപണിയിൽ എത്തുമ്പോൾ പഴയ മോഡലുകളേക്കാൾ 30% മുതൽ 40% വരെ വില കൂടുതൽ നൽകേണ്ടി വരും.

സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ വാങ്ങുന്ന സാധാരണക്കാരെയാണ്. ബജറ്റ് ഫോണുകളുടെ വിലയിൽ ഇതിനകം തന്നെ 20 ശതമാനത്തോളം വർദ്ധനവ് ഉണ്ടായിക്കഴിഞ്ഞു. അതായത് 10,000 രൂപക്ക് കിട്ടിയിരുന്ന ഫോണിന് ഇപ്പോൾ 12000-ത്തിന് മുകളിൽ നൽകണം. വില കൂടുന്നത് തടയാൻ കമ്പനികൾ ഫോണിന്റെ ഫീച്ചറുകളിലും വിട്ടുവീഴ്ച ചെയ്യുന്നു. ഉദാഹരണത്തിന്, 128 GB സ്റ്റോറേജ് ഉണ്ടായിരുന്ന ഫോണുകൾ അതേ വിലയ്ക്ക് തന്നെ നൽകുമ്പോൾ സ്റ്റോറേജ് 64 GB ആയി കുറയ്ക്കുന്നു. പുതിയ ഫോണുകൾക്ക് മുൻകാലങ്ങളേക്കാൾ  30-40 ശതമാനം വില കൂടുതലായിരിക്കുമെന്ന് ഒരു റിപ്പോർട്ട് കൂടി വന്നിട്ടുണ്ട്.

പഴയ ഫോണുകളുടെ ഡിമാൻഡ് കൂടി

 വില കൂടുന്നതും ഓഫറുകൾ കുറയുന്നതും കാരണം പുതിയ ഫോൺ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. 2026-ൽ മൊബൈൽ വിപണിയിൽ 10 ശതമാനത്തോളം ഇടിവ് സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. നിങ്ങൾ ഉടനെ ഒരു പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, പഴയ സ്റ്റോക്കിലുള്ള ഫോണുകൾ ഇപ്പോഴത്തെ വിലയിൽ വാങ്ങുന്നതാകും ലാഭകരം. വരാനിരിക്കുന്ന പുതിയ മോഡലുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരുമെന്ന് മാത്രമല്ല, സ്റ്റോറേജ് പോലുള്ള ഫീച്ചറുകൾ കുറയാനും സാധ്യതയുണ്ട്.2026 ന്റെ തുടക്കത്തിൽ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 9 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത ഈ വർഷം തുടരാനാണ് സാധ്യത എന്ന് വിപണി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

content Highlights: Planning to buy a new phone? Mobile prices are set to rise by 15-40% due to surging memory costs. Budget phones under ₹15,000 are hit the hardest. R

To advertise here,contact us