ഹ്യുണ്ടായ് മോട്ടോര്‍സ് തങ്ങളുടെ പ്രമുഖ ഹാച്ച്ബാക്ക് മോഡലായ ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പുതിയ 'വൈബ് എഡിഷന്' വിപണിയില്‍ അവതരിപ്പിച്ചു. പുത്തന്‍ ഡിസൈന്‍ മാറ്റങ്ങളും അധിക ഫീച്ചറുകളുമായി എത്തുന്ന ഈ പതിപ്പിന് 7.09 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. പുതിയ പതിപ്പില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ എഎംടി ഓപ്ഷനുകളില്‍ ലഭ്യമാണ്.
പ്രധാന മാറ്റങ്ങളും ഫീച്ചറുകളും
8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം (ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം), ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, റിയര്‍ എസി വെന്റുകള്‍, സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ ലഭ്യമാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും ലഭിക്കും.
വിലവിവരം
വൈബ് എഡിഷന് സ്പോര്‍ട്സ്, സ്പോര്‍ട്സ് (ഒ) എന്നീ ട്രിമ്മുകളില്‍ വാഹനം ലഭ്യമാണ്.*സ്പോര്‍ട്സ് വൈബ് മാന്വല്‍ ട്രാന്സ്മിഷന് 7.09 ലക്ഷം രൂപ*സ്പോര്‍ട്സ് വൈബ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്: 7.61 ലക്ഷം രൂപ*സ്പോര്‍ട്സ് (ഒ) വൈബ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്: 7.73 ലക്ഷം രൂപ
Content Highlights: Hyundai Grand i10 Nios Vibe Edition launched at Rs 7.09 with design and feature upgrades