കഠിനാധ്വാനവും സ്വപ്നങ്ങളും ഒന്നിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ലോകത്തിന്റെ നെറുകയിൽ എത്താം എന്നതിന് ഉദാഹരണമാണ് ഓസ്കർ വേദിയും വിജയങ്ങളും. എന്നാൽ ഈ വലിയ നേട്ടങ്ങൾക്കു പിന്നിൽ നമ്മൾ കാണാത്ത ചില സാമ്പത്തിക യാഥാർത്ഥ്യങ്ങളുണ്ട്. ലോകപ്രശസ്തമായ ഓസ്കർ വേദിയിൽ ആ തിളങ്ങുന്ന സ്വർണ്ണപ്രതിമ കൈയ്യിലേന്തുമ്പോൾ ആ നടനോ നടിക്കോ എത്ര കോടി രൂപ പ്രതിഫലം കിട്ടിക്കാണും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സത്യം അറിഞ്ഞാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും.
എത്ര കിട്ടും?
ഓസ്കർ പുരസ്കാരം ലഭിക്കുന്നവർക്ക് നേരിട്ട് പണം ലഭിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. സത്യം പറഞ്ഞാൽ, ഓസ്കാർ വിജയികൾക്ക് അക്കാദമിയിൽ നിന്ന് ക്യാഷ് പ്രൈസ് ആയി ഒന്നും നേരിട്ട് ലഭിക്കില്ല. വിജയികൾക്ക് ലഭിക്കുന്ന സ്വർണ്ണം പൂശിയ ആ പ്രതിമ നിർമ്മിക്കാൻ ഏകദേശം 400 ഡോളർ ചെലവുണ്ട്. പക്ഷേ, അക്കാദമി നിയമപ്രകാരം ഇതിന്റെ ഔദ്യോഗിക വില വെറും 1 ഡോളർ മാത്രമാണ്. അവാർഡ് കിട്ടിയവർക്ക് ഇത് പുറത്ത് വിൽക്കാൻ അനുവാദമില്ല.വിൽക്കുകയാണെങ്കിൽ തന്നെ ആദ്യം അക്കാദമിക്ക് തന്നെ 1 ഡോളറിന് തിരിച്ചു നൽകണം എന്നാണ് നിയമം.
ലഭിക്കുന്ന സമ്മാനപ്പൊതി
അവാർഡ് കിട്ടിയവർക്കും നോമിനേഷൻ ലഭിച്ച പ്രധാന താരങ്ങൾക്കും (അതായത് മികച്ച നടൻ, നടി തുടങ്ങിയവർക്ക്) ഒരു ഗിഫ്റ്റ് ബാഗ് ലഭിക്കും. 2026-ലെ റിപ്പോർട്ടുകൾ പ്രകാരം ഈ ബാഗിന്റെ മൂല്യം ഏകദേശം ഏകദേശം 2.9 കോടി രൂപ ആണ്. ഇതിൽ പണമല്ല, പകരം ലക്ഷ്വറി സാധനങ്ങളും സേവനങ്ങളുമാണ് ഉണ്ടാകുക. കോസ്റ്റാറിക്കയിലേക്കും ഫിൻലൻഡിലേക്കും മറ്റുമുള്ള ലക്ഷ്വറി ട്രിപ്പുകൾ വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കളും സ്പാ ചികിത്സകളും വീട് മോടിപിടിപ്പിക്കാനുള്ള കൂപ്പണുകൾ തുടങ്ങിയവ
കാശ് വരുന്ന വഴി
ഒരു നടനോ നടിക്കോ ഓസ്കർ കിട്ടിക്കഴിഞ്ഞാൽ അവരുടെ മൂല്യം കുത്തനെ ഉയരും. ഇതാണ് ഓസ്കർ നൽകുന്ന സാമ്പത്തിക നേട്ടം. ഒരു സിനിമയ്ക്ക് വാങ്ങുന്ന ശമ്പളത്തിൽ 20% മുതൽ 50% വരെ വർധനവ് അടുത്ത സിനിമ മുതൽ അവർക്ക് ആവശ്യപ്പെടാം. ആഗോള ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ കോടിക്കണക്കിന് രൂപയുടെ കരാറുകൾ ലഭിക്കും.
ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'One Battle After Another' എന്ന സിനിമയ്ക്കും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മൈക്കൽ ബി. ജോർദാനും മറ്റു ഓസ്കാർ പുരസ്കാര ജേതാക്കൾക്കും ഭാവിയിൽ വൻ സാമ്പത്തിക നേട്ടം ഈ അവാർഡ് വഴി ലഭിക്കും.അവാർഡ് കിട്ടുമ്പോൾ കയ്യിൽ പണം കിട്ടില്ലെങ്കിലും, ആ പ്രതിമ താരങ്ങളുടെ കരിയറിലെ ലോട്ടറി പോലെയാണ്. അത് വഴി ഭാവിയിൽ കോടികൾ അവരിലേക്ക് ഒഴുകിയെത്തും.ചുരുക്കത്തിൽ ഓസ്കാർ ഒരു ക്യാഷ് അവാർഡ്അല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ 'കരിയർ ബൂസ്റ്റർ' ആണ്.
Content Highlights : How much will you get if you win an Oscar? You'll be shocked to know the real price of that golden statuette