റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) രാജ്യത്താകെ 6557 ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില് 400 ലേറെ ഒഴിവുകളുണ്ട്. ടെക്നീഷ്യൻ ഗ്രേഡ്-1 (സിഗ്നൽ), ടെക്നീഷ്യൻ ഗ്രേഡ്-3 എന്നീ തസ്തികകളിലായാണ് നിയമനം. ടെക്നീഷ്യൻ ഗ്രേഡ്-3 വിഭാഗത്തിൽ ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്കൽ, ഡീസൽ ഇലക്ട്രിക്കൽ, ബ്ലാക്ക്സ്മിത്ത്, ട്രാക്ക് മെഷീൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് തുടങ്ങി വിവിധ ട്രേഡുകളിലായി ഒഴിവുകളുണ്ട്.
പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിട.) രീതിയിലായിരിക്കും. ടെക്നീഷ്യൻ ഗ്രേഡ്-1 പരീക്ഷയിൽ പൊതുവിജ്ഞാനം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന, ഗണിതം, അടിസ്ഥാന ശാസ്ത്രവും എൻജിനിയറിങ്ങും എന്നീ വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളും, ടെക്നീഷ്യൻ ഗ്രേഡ്-3 പരീക്ഷയിൽ Mathematics, General Intelligence & Reasoning, General Science, General Awareness എന്നീ വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളും ഉൾപ്പെടും.
അപേക്ഷിക്കാൻ താൽപര്യമുള്ളവർ തങ്ങളുടെ റീജിയണൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ (RRB) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്ത ശേഷം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. 2026 ജൂലൈ 29 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ട്രേഡ് യോഗ്യതയും വ്യത്യസ്തമായതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വിശദമായി പരിശോധിക്കണം.
അതേസമയം, തിരുവനന്തപുരം ആർആർബിക്ക് കീഴിലുള്ള ഒഴിവുകളിലേക്കുള്ള അപേക്ഷകൾ www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. വിജ്ഞാപന നമ്പർ 02/2026 പ്രകാരമാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. അപേക്ഷാ നടപടിക്രമം പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് കോപ്പി സൂക്ഷിക്കുന്നതും ഉചിതമാണ്. കൂടുതൽ വിവരങ്ങൾക്കും യോഗ്യത, പ്രായപരിധി, ഒഴിവുകളുടെ വിഭാഗം തിരിച്ചുള്ള വിശദാംശങ്ങൾ എന്നിവ അറിയുന്നതിനും ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.
Content Highlights: Indian Railways has invited applications for 6,557 technician posts across the country, including 411 vacancies in Kerala. Eligible candidates can apply for the recruitment after checking the prescribed educational qualifications, age limit, selection process, and application schedule notified by the Railway Recruitment Boards (RRBs).