സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 680 രൂപ കുറഞ്ഞു, നിക്ഷേപകര്‍ക്ക് തിരിച്ചടി

ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. ഈ നിരക്കില്‍ നിന്ന് 3,920 രൂപ കുറവിലാണ് സ്വര്‍ണം ഇപ്പോള്‍ എത്തിയിരിക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 13,875 രൂപയായിരുന്നു. എന്നാല്‍ ഉച്ചതിരിഞ്ഞ് 85 രൂപ ഇടിഞ്ഞ് 13,790 ആയി. ഇതോടെ പവന് 680 രൂപ കുറഞ്ഞ് 1,10,320 രൂപയെന്ന നിലവാരത്തിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,335, 14 കാരറ്റിന് 55 രൂപ കുറഞ്ഞ് 8825, 9 കാരറ്റ് 5690 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. വെള്ളി ഗ്രാമിന് 255 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഔണ്‍സിന് 0.44 ശതമാനം വിലയിടിഞ്ഞ് 4574 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി പവന് 2040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വില ഇടിയുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. ഈ നിരക്കില്‍ നിന്ന് 3,920 രൂപ കുറവിലാണ് സ്വര്‍ണം ഇപ്പോള്‍ എത്തിയിരിക്കുന്നത്. സ്വര്‍ണവില കുറയുന്നത് വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണെങ്കിലും നിക്ഷേപകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ്. ജനുവരി 29ന് 1,31,160 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.

ഈ മാസത്തെ സ്വര്‍ണവില

ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപഏപ്രില്‍ 3 - 1,09,240 രൂപഏപ്രില്‍ 4 - 1,10,680 രൂപഏപ്രില്‍ 5 - 1,10,680 രൂപഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപഏപ്രില്‍ 7 - 1,09,880 രൂപഏപ്രില്‍ 8 - 1,12800 രൂപഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720ഏപ്രില്‍ 11 - 1,12,080 രൂപഏപ്രില്‍ 13 - 1,11,800 രൂപഏപ്രില്‍ 14 - 1,12,880 രൂപഏപ്രില്‍ 15 - 1,13,920 രൂപഏപ്രില്‍ 16 - 1,14,080 രൂപഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപഏപ്രില്‍ 18 - 1,14,240 രൂപഏപ്രില്‍ 20- 1,13,880 രൂപഏപ്രില്‍ 21- 1,13,880 രൂപഏപ്രില്‍ 22- 1,13,480 രൂപഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപഏപ്രില്‍ 25 - 1,12,960 രൂപഏപ്രില്‍ 27 - 1,13,240 രൂപഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപ

Content Highlights: Gold rate today in Kerala - Gold price falls again

To advertise here,contact us