സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് മാറ്റമില്ല, നിരക്കുകള്‍ ഇങ്ങനെ

വെള്ളിയാഴ്ച രാവിലെ പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960 രൂപയിലെത്തിയിരുന്നു. ഇതേ വിലയ്ക്കാണ് ശനിയാഴ്ചയും വില്‍പ്പന പുരോഗമിക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് (916) സ്വര്‍ണം പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960 രൂപയിലെത്തിയിരുന്നു. ഇതേ വിലയ്ക്കാണ് ശനിയാഴ്ചയും വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 14,120 രൂപയാണ് വില. 18 കാരറ്റ് - 11,605 രൂപ, 14 കാരറ്റ് - 9,035 രൂപ, 9 കാരറ്റ് - 5,825 രൂപ എന്നിങ്ങനെയാണ് ഗ്രാമിന്റെ വില. ഏതാനും നാളായി സ്ഥിരത പുലര്‍ത്തുന്ന വെള്ളി ഇന്നും ഗ്രാമിന് 260 രൂപ തോതിലാണ് വില്‍പ്പന നടക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.05 ശതമാനം കൂടി 4,708.69 ഡോളറിലെത്തി. വൈകിട്ടോടെ വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ നാല് ആഴ്ചകളായി വിലയില്‍ ഉണ്ടായ വലിയ വര്‍ധയ്ക്ക് ശേഷം, ഡോളര്‍ ശക്തിപ്രാപിച്ചതും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും കാരണമാണ് ഈ ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴേക്ക് പോയത്.

ഈ മാസത്തെ സ്വര്‍ണവില

ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപഏപ്രില്‍ 3 - 1,09,240 രൂപഏപ്രില്‍ 4 - 1,10,680 രൂപഏപ്രില്‍ 5 - 1,10,680 രൂപഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപഏപ്രില്‍ 7 - 1,09,880 രൂപഏപ്രില്‍ 8 - 1,12800 രൂപഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720ഏപ്രില്‍ 11 - 1,12,080 രൂപഏപ്രില്‍ 13 - 1,11,800 രൂപഏപ്രില്‍ 14 - 1,12,880 രൂപഏപ്രില്‍ 15 - 1,13,920 രൂപഏപ്രില്‍ 16 - 1,14,080 രൂപഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപഏപ്രില്‍ 18 - 1,14,240 രൂപഏപ്രില്‍ 19- 1,14,240 രൂപഏപ്രില്‍ 20- 1,13,880 രൂപഏപ്രില്‍ 21- 1,13,880 രൂപഏപ്രില്‍ 22- 1,13,480 രൂപഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപഏപ്രില്‍ 25 - 1,12,960 രൂപ

Content Highlights: No change in gold price, Gold Rate today in Kerala

To advertise here,contact us