സ്വർണവില കുതിക്കുന്നു: ഇന്ന് വാങ്ങേണ്ടത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍

ആഗോള സ്വർണവിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

3 min read|18 Apr 2026, 11:11 am

എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ വില താഴേക്ക് വന്നിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഉയർന്നിരിക്കുന്നത്. ആഗോള സ്വർണവിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കേരളവിപണിയില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍ വില വീണ്ടും 114000ത്തിന് മുകളിലേക്ക് എത്തി.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 14205 എന്നതില്‍ നിന്നും വില 14280 രൂപയിലേക്ക് എത്തി. ഒരു പവന്‍റെ വില 600 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 113640 ല്‍ നിന്നും 14240 ലേക്ക് ഉയർന്നു. സമാനമായ രീതിയിലുള്ള വർധനവ് 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണങ്ങള്‍ക്കുമുണ്ട്.

18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 61 രൂപ ഉയർന്ന് 11684 ആയും പവന് 488 രൂപ ഉയർന്ന് പവന് 93472 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാം വില 9135 രൂപയിലേക്കും പവന്‍ വില 73080 രൂപയിലേക്കുമെത്തി. 9 കാരറ്റിന് ഗ്രാമിന് 5890, പവന് 47120 എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ ഇന്നും കാര്യമായ മാറ്റമുണ്ടായില്ല. 1 ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണി വില.

ഇന്നലെ വൈകീട്ടും സ്വർണവിലയില്‍ വർധനവ് ഉണ്ടായിരുന്നു. രാവിലെ 1000 രൂപ കൂടിയതിന് പുറമെയാണ് വൈകീട്ട് 560 രൂപ കൂടി പവന് ഉയർന്നത്. ഇന്നത്തെ വർധനവ് കൂടി ആയതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലയെത്തി. ആഗോള വിപണിയിലും സ്വർണവിലയില്‍ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളെ അക്ഷയ തൃതീയ കൂടിയായതിനാല്‍ രാജ്യത്തെ സ്വർണവില ഉയർന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യത.

പശ്ചിമേഷ്യയിലെ യുദ്ധം തുടരില്ലെന്ന സാഹചര്യവും സ്വർണ വിലയെ ഏറെക്കുറെ പോസിറ്റീവായി ബാധിക്കാൻ സാധ്യതയുണ്ട്. സാധാരണയായി യുദ്ധം പോലുള്ളവ സ്വർണത്തെ സുരക്ഷിത ആസ്തിയാക്കി വില ഉയർത്താറുണ്ടെങ്കിലും, 2026-ലെ ഈ സംഘർഷത്തിൽ യുദ്ധം നീണ്ടപ്പോൾ ക്രൂഡ് ഓയിൽ വില ഉയർന്ന് ഇൻഫ്ലേഷൻ ഭയം വർധിച്ചതിനാൽ സ്വർണ വിലയിൽ വൻ ഇടിവ് സംഭവിക്കുകയായിരുന്നു.

യുദ്ധം തുടരാത്ത സമാധാന സാഹചര്യത്തിൽ ഓയിൽ വില കുറയുകയും ഇൻഫ്ലേഷൻ സംബന്ധിച്ച ആശങ്ക ഇല്ലാതാകുകുയം ചെയ്യും. ഇത് യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. ഇതെല്ലാം സ്വർണവില മുകളിലേക്ക് ഉയരുന്നതിന് സഹായ ഘടകങ്ങളായി മാറും. നിലവിൽ ഡീ-എസ്കലേഷൻ പ്രതീക്ഷകൾ വന്നതോടെ സ്വർണ വില ഉയരുന്ന ട്രെൻഡ് കാണാം. എന്നാൽ പൂർണ സമാധാനമായാൽ സുരക്ഷിത നിക്ഷേപ ഡിമാൻഡ് ചെറുതായി കുറയുന്നത് വില വളരെ വേഗത്തില്‍‍ കുതിക്കുന്നത് പിടിച്ച് നിർത്തും.

ഏപ്രില്‍ മാസത്തെ സ്വർണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
  • ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
  • വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360
  • ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
  • ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ
  • വൈകുന്നേരം - 1,11,600 രൂപ
  • ഏപ്രില്‍ 10 - രാവിലെ 1,12,200
  • ഉച്ചയ്ക്ക് ശേഷം - 1,11,720
  • ഏപ്രില്‍ 11 - 1,12,080 രൂപ
  • ഏപ്രില്‍ 13 - 1,11,800 രൂപ
  • ഏപ്രില്‍ 14 - 1,12,880 രൂപ
  • ഏപ്രില്‍ 15 - 1,13,920 രൂപ
  • ഏപ്രില്‍ 16 - 114,080 രൂപ
  • ഏപ്രില്‍ 17 -രാവിലെ - 113080 രൂപ
  • ഉച്ചയ്ക്ക് - 113,640 രൂപ

Content Highlights: Gold prices in Kerala have climbed to the highest level of the month, reflecting favorable global conditions and steady demand. The rise indicates positive market sentiment as geopolitical stability supports gold prices. The latest increase highlights ongoing trends in the gold market influenced by both international factors and local buying activity.

To advertise here,contact us