ഇന്ത്യന്‍ ഡിജിറ്റല്‍ സ്ട്രീമിങ് വിപണിയില്‍ വമ്പന്‍ മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട്, ജിയോ ഹോട്ട്സ്റ്റാറും വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയും തങ്ങളുടെ ബിസിനസ് പങ്കാളിത്തം വിപുലീകരിച്ചു. പുതിയ കരാറിലൂടെ എച്ച്ബിഒ മാക്സ് ഔദ്യോഗികമായി ഇന്ത്യയിലെത്തുകയാണ്. ഇതോടെ ഇന്ത്യയില്‍ എച്ച്ബിഒ മാക്സ് കണ്ടന്റുകള്‍ സ്ട്രീം ചെയ്യാനുള്ള ഏക പ്ലാറ്റ്ഫോമായി ജിയോ ഹോട്ട്സ്റ്റാര്‍ മാറി.
ആഗോളതലത്തില്നിന്നുള്ള പ്രീമിയം കണ്ടന്റുകള്‍ ഒരൊറ്റ കുടക്കീഴില് കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പ്ലാറ്റ്ഫോമില്‍ നിലനിര്‍ത്താനും ജിയോ ഹോട്ട്സ്റ്റാറിനാകും. ഇന്ത്യയില്‍ പ്രീമിയം ആഗോള കണ്ടന്റുകള്‍ ലഭ്യമാക്കുന്ന രീതിയില്‍ ഇതൊരു സുപ്രധാന മാറ്റമാണിതെന്ന് ജിയോസ്റ്റാര്‍ സിഇഒ കെവിന് വാസ് പറഞ്ഞു.
ടെലിവിഷന്‍, സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശം നല്‍കുന്നതാണ് ഹോട്ട്സ്റ്റാറിന്റെ ഈ നീക്കം. ലോകപ്രശസ്തമായ എച്ച്ബിഒ ഒറിജിനല്‍ സീരീസുകള്‍, വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ്, വാര്‍ണര്‍ ബ്രദേഴ്സ് ടെലിവിഷന്‍ എന്നിവയില്‍ നിന്നുള്ള സിനിമകളും ഷോകളും, ഡിസി സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എന്നിവയെല്ലാം ഇനി ഹോട്ട്സ്റ്റാറില്‍ കാണാനാകും.
കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ, ജിയോ ഹോട്ട്സ്റ്റാറിന് ഒടിടി വിപണിയില്‍ വലിയ ബിസിനസ് മുന്‍തൂക്കവും പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച ആഗോള വിനോദാനുഭവവും ലഭിക്കും
Content Highlights: Jio Hotstar To Bring HBO Max To India, Expands Partnership With Warner Bros Discovery